Karode Karode Grama Panchayat |
|
---|---|
village | |
Location in Kerala, India | |
Coordinates: 8°19′10.5″N 77°06′37.6″E / 8.319583°N 77.110444°ECoordinates: 8°19′10.5″N 77°06′37.6″E / 8.319583°N 77.110444°E | |
Country | India |
State | Kerala |
District | Thiruvananthapuram |
Government | |
• Body | Gram panchayat |
Population (2001) | |
• Total | 31,506 |
Languages | |
• Official | Malayalam, English |
Time zone | IST (UTC+5:30) |
PIN | 695506 |
Vehicle registration | KL-19 |
Website | http://lsgkerala.in/karodepanchayat |
Karode is a village in Thiruvananthapuram district in the state of Kerala, India.
കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കാരോട് ഗ്രാമപഞ്ചായത്ത് തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍പ്പെട്ടതാണ്. ചരിത്ര പ്രസിദ്ധമായ പൊഴിയൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രം മുതല്‍ പൊറ്റയില്‍കട വരെയും, ഉച്ചക്കട മുതല്‍ ചെങ്കവിള വരെയും ഉള്‍പ്പെട്ട 15.67 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഹരിത ഭംഗിയാര്‍ന്ന ഒരു ഭൂപ്രദേശമാണ് കാരോട് ഗ്രാമപഞ്ചായത്ത്. പാറശ്ശാല അസംബ്ളി നിയോജക മണ്ഡലത്തില്‍പ്പെട്ട ഈ ഗ്രാമപഞ്ചായത്തില്‍ കര്‍ഷകരും, പനകയറ്റത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്നു. മലയാളം പോലെ തന്നെ ഇവിടുത്തുകാര്‍ തമിഴും സംസാരിക്കുന്നു. തമിഴും മലയാളവും കലര്‍ന്ന പഴയ തമിഴ് ഇവിടുത്തെ ചില സമുദായങ്ങള്‍ക്കിടയില്‍ ഇന്നും പ്രചാരത്തിലുണ്ട്. ആദ്യകാലത്ത് ഈ പഞ്ചായത്ത് കുളത്തൂര്‍ വില്ലേജില്‍ ആയിരുന്നു. ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഡ്വ. കെ.ചെല്ലപ്പന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് 1969ല്‍ നിലവില്‍ വന്നത്.
കാരോട് എന്ന പ്രദേശത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പലരും ഭിന്നാഭിപ്രായങ്ങള്‍ പറയുന്നുണ്ടെങ്കിലും നിയതമായ ഒരു കാഴ്ചപ്പാട് ഒരു ചരിത്രരേഖകളിലുമില്ല. എ.ഡി. 923-ലെ പാര്‍ത്ഥിവപുരം ശിലാ ലിഖിതത്തില്‍ കിരാത്തൂര്‍, പൊഴിയൂര്‍, കുളത്തൂര്‍ എന്നീ സ്ഥലങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അന്ന് കുളത്തൂരും, കാരോടും ഒരു ഗ്രാമപ്രദേശമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത് (അടുത്തകാലം വരെ കാരോട്, കുളത്തൂര്‍ വില്ലേജിന്റെ ഭാഗമായിരുന്നു). കുളത്തൂരിലെ ചരിത്ര പ്രസിദ്ധമായ കാന്തല്ലൂര്‍ ശാല എന്ന വിദ്യാപീഠം ഇന്ന് കാരോട് പഞ്ചായത്തിലാണ്. കാന്തല്ലൂര്‍ശാല സ്ഥിതി ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് അവഗണിക്കപ്പെട്ട നിലയില്‍ ഒരു ക്ഷേത്രം മാത്രം സ്ഥിതി ചെയ്യുന്നു. കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്കടുത്ത് പാര്‍ത്ഥിവപുരം ആസ്ഥാനമായി ഭരിച്ച ആയ് രാജാക്കന്‍മാരുടെ അതിര്‍ത്തി അയിര ആയിരുന്നു. അയിരയ്ക്ക് വടക്കുള്ള വടവൂര്‍കോണം പണ്ട് പടവൂര്‍ക്കോണമായിരിക്കാനാണ് സാധ്യത. ആയ് രാജാക്കന്മാര്‍ വടക്കുള്ള രാജ്യങ്ങളുമായി യുദ്ധം ചെയ്യുവാന്‍ ഈ പടനിലം ഉപയോഗിച്ചിരിക്കാം.