*** Welcome to piglix ***

Athikkayam

Athikkayam
അത്തിക്കയം
அத்திக்கயம்
Town
Athikkayam is located in Kerala
Athikkayam
Athikkayam
Athikkayam is located in India
Athikkayam
Athikkayam
Location in Kerala, India
Coordinates: 9°24′10″N 76°50′57″E / 9.402830°N 76.849270°E / 9.402830; 76.849270Coordinates: 9°24′10″N 76°50′57″E / 9.402830°N 76.849270°E / 9.402830; 76.849270
Country  India
State Kerala
District Pathanamthitta
Government
 • Type Democratic
 • Body Naranammoozhy Grama panchayath
Languages
 • Official Malayalam, English
Time zone IST (UTC+5:30)
Area code(s) +91 - 04735
Vehicle registration KL-62, KL-03
Website http://www.athikayam.in/

Athikkayam is a village located in the Pathanamthitta district of Kerala State, India. It is a small village that is situated on the bank of the Pamba River പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ റാന്നി ബ്ളോക്കിലാണ് നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അത്തിക്കയം, റാന്നി-പഴവങ്ങാടി, കൊല്ലമുള എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നാറാണംമൂഴി ഗ്രാമപഞ്ചായത്തിന് 33.61 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയാണുള്ളത്. മൊത്തം 13 വാര്‍ഡുകളുള്ള നാറാണംമൂഴി പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വെച്ചൂച്ചിറ പഞ്ചായത്തും കിഴക്ക്, തെക്കുഭാഗങ്ങളില്‍ പെരുനാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് റാന്നി-പഴവങ്ങാടി പഞ്ചായത്തുമാണ്. പമ്പാനദി നാറാണംമൂഴിയെ തഴുകിയൊഴുകുന്നു. നാറാണംമൂഴി വലിയതോട് പമ്പാനദിയുമായി സംഗമിച്ചുണ്ടായ മൂഴിക്കു സമീപം പണ്ടെപ്പോഴോ നാരായണന്‍ എന്നുപേരുള്ള ഒരു വ്യക്തി താമസിച്ചിരുന്നുവെന്നും അക്കാരണത്താല്‍ ഈ സ്ഥലത്തിന് നാരായണന്‍മൂഴിയെന്ന് പേര് ലഭിച്ചതായും പില്‍ക്കാലത്ത് അല്‍പം ലോപിച്ച് നാറാണംമൂഴി ആയിയെന്നും വിശ്വസിക്കപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയുടെ സാമീപ്യവും പുണ്യനദിയായ പമ്പയുടെ തഴുകലുമേറ്റ് സ്ഥിതിചെയ്യുന്ന നാറാണംമൂഴി പ്രകൃതിഭംഗി കനിഞ്ഞനുഗ്രഹിച്ച നാടാണ്. നാറാണംമൂഴി പഞ്ചായത്ത് രൂപംകൊള്ളുന്നതിന് മുമ്പ്, ശബരിമല ഉള്‍പ്പെടുന്ന റാന്നി-പെരുനാട് പഞ്ചായത്തിന്റെ ഭാഗമായിരുന്നു ഇവിടുത്തെ ഭൂരിഭാഗം പ്രദേശങ്ങളും. ഗതാഗതസൌകര്യം തീരെക്കുറവായിരുന്ന അക്കാലത്ത് തീര്‍ത്ഥാടകര്‍ കാല്‍നടയായി ഈ പഞ്ചായത്തിലുള്‍പ്പെട്ട കാക്കമല, കുരുമ്പന്‍മൂഴി, നാറാണംമൂഴി എന്നീ സ്ഥലങ്ങളില്‍കൂടി ശബരിമലയ്ക്ക് പോയിരുന്നു. ആരോഗ്യകരമായ കാലാവസ്ഥ, പമ്പാനദിയിലെ ശുദ്ധജലം, അന്തരീക്ഷത്തെ ശുദ്ധമാക്കുന്ന വനപ്രദേശങ്ങളുടെ സാമീപ്യം, ഫലഭൂയിഷ്ഠമായ മണ്ണ് ഇവയൊക്കെയാണ് ഈ നാടിന്റെ പ്രത്യേകത. ശബരിമല തിരുവാഭരണം ചാര്‍ത്തുന്ന പെരുനാട് ശാസ്താക്ഷേത്രം, ക്രൈസ്തവ ഐക്യുമിനിസത്തിന്റെ ഫലമായി സ്ഥാപിച്ചിട്ടുള്ള നിലക്കല്‍പള്ളി, പെരുനാട് ബഥനി ആശ്രമം എന്നീ പുണ്യസ്ഥലങ്ങളിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ക്ക് നാറാണംമൂഴി ഒരു ഇടത്താവളമാണ്. സിനിമയിലും, ടെലിവിഷനിലും കാണുന്നതിനേക്കാള്‍ മനോഹരമായ പെരുന്തേനരുവി, കട്ടുക്കല്‍ അരുവി, പമ്പാനദിയില്‍ കാണുന്ന പാറക്കെട്ടുകള്‍ ഇവ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മനോഹരദൃശ്യങ്ങളാണ്. പഴയകാലത്ത് റാന്നി-പഴവങ്ങാടി, റാന്നി-പെരുനാട് എന്നീ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്തിരുന്ന ഈ പ്രദേശത്തിന്റെ വികസനം ത്വരിതപ്പെടുത്തുവാന്‍ പുതിയ ഒരു പഞ്ചായത്തിന്റെ ആവിര്‍ഭാവം അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയ ക്രാന്തദര്‍ശികള്‍ പരിശ്രമിക്കുകയും 1983-ല്‍ നാറാണംമൂഴിപഞ്ചായത്ത് നിലവില്‍ വരികയും, ആദ്യപ്രസിഡന്റായി കെ.റ്റി.ജോര്‍ജ്ജിനെ നിയോഗിക്കുകയും ചെയ്തു.. It's one of the 11 villages in Ranni taluk.


...
Wikipedia

...